കല്‍പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിൽ ഇന്നും വിശദമായ തിരച്ചിൽ നടത്തും. വനത്തിനകത്തും പുഴയിലുമായി ചാലിയാറിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന തിരച്ചിൽ രാവിലെ മുതൽ ആരംഭിക്കും.
എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് എന്നിവർക്കു പുറമെ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ഭാഗമാകും. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തിയിരുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും തിരച്ചിൽ തുടരും.
Wayanad