---
title: "'നെറ്റ് സീറോ കാർബൺ കേരളം' ഹരിത ടൂറിസം ഏകദിന പരിശീലന പരിപാടിക്ക് വയനാട്- പുത്തൂർ വയലിൽ തുടക്കമായി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227879/wayanad"
published_at: "2024-08-13T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66baf7d513364_IMG-20240813-WA0017.jpg"
keywords: []
---

# 'നെറ്റ് സീറോ കാർബൺ കേരളം' ഹരിത ടൂറിസം ഏകദിന പരിശീലന പരിപാടിക്ക് വയനാട്- പുത്തൂർ വയലിൽ തുടക്കമായി

> **Lead Summary:**  വയനാട് :കേളകം ഗ്രാമപഞ്ചായത്ത് , എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നെറ്റ് സീറോ കാർബൺ കേരളം, ഹരിത ടൂറിസം ഏകദിന പരിശീലന പരിപാടിക്ക് വയനാട്- പുത്തൂർ വയലിൽ തുടക്കമായി. പരിപാടി വയനാട് എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ.വി.ഷക്കീല ഉൽഘാടനം ചെയ്തു.കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്യക്ഷത വഹിച്ചു.

## Article Content

 വയനാട് :കേളകം ഗ്രാമപഞ്ചായത്ത് , എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നെറ്റ് സീറോ കാർബൺ കേരളം, ഹരിത ടൂറിസം ഏകദിന പരിശീലന പരിപാടിക്ക് വയനാട്- പുത്തൂർ വയലിൽ തുടക്കമായി. പരിപാടി വയനാട് എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ.വി.ഷക്കീല ഉൽഘാടനം ചെയ്തു.കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്യക്ഷത വഹിച്ചു.

ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ, ഡോ.മമ്മൂട്ടി തുടങ്ങിയവർ ക്ലാസെടുക്കുന്നു. ബ്ലോക്ക് & ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കൃഷി വിദഗ്ദർ ,കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227879/wayanad)