---
title: "ഫോറസ്റ്റ് വാച്ചറെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു: മൂന്ന് പേരെ ബത്തേരി പോലീസ് പിടികൂടി"
english_title: "Batheri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227881/batheri"
published_at: "2024-08-13T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66baf8a39f0d0_IMG-20240813-WA0034.jpg"
keywords: []
---

# ഫോറസ്റ്റ് വാച്ചറെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു: മൂന്ന് പേരെ ബത്തേരി പോലീസ് പിടികൂടി

> **Lead Summary:** **ബത്തേരി**: കാട്ടില്‍ കയറി മദ്യം വില്‍ക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താല്‍ ഫോറസ്റ്റ് വാച്ചറെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് പേരെ ബത്തേരി പോലീസ് പിടികൂടി. ചീരാല്‍, രവീന്ദ്രന്‍, കല്ലൂര്‍, രാജു, കല്ലൂര്‍ പ്രകാശന്‍ എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**ബത്തേരി**: കാട്ടില്‍ കയറി മദ്യം വില്‍ക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താല്‍ ഫോറസ്റ്റ് വാച്ചറെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് പേരെ ബത്തേരി പോലീസ് പിടികൂടി. ചീരാല്‍, രവീന്ദ്രന്‍, കല്ലൂര്‍, രാജു, കല്ലൂര്‍ പ്രകാശന്‍ എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ടോടെ നൂല്‍പ്പുഴ, പണപ്പാടി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചറെ ഇവർ സംഘം ചേർന്ന് വടി കൊണ്ടും കത്തി കൊണ്ടും അക്രമിച്ചതിൽ ഗുരുതര പരിക്കേൽക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227881/batheri)