---
title: "ഇരിട്ടിയിൽ  പോലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവം:  പ്രതി റിമാൻഡിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227918/iritty"
published_at: "2024-08-13T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb1635cffdf_IMG-20240813-WA0025.jpg"
keywords: []
---

# ഇരിട്ടിയിൽ  പോലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവം:  പ്രതി റിമാൻഡിൽ

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്ത പ്രതി റിമാൻഡിൽ. പായം സ്വദേശി സനൽ ചന്ദ്രൻ ആണ് റിമാൻഡിൽ ആയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

## Article Content

**ഇരിട്ടി** : ഇരിട്ടി പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്ത പ്രതി റിമാൻഡിൽ. പായം സ്വദേശി സനൽ ചന്ദ്രൻ ആണ് റിമാൻഡിൽ ആയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ഇരിട്ടി ടൗണിലെ ബസ് വേയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന ചെയ്തിരുന്ന പ്രതിയെയും വാഹനത്തെയും പോലീസ് എത്തി മാറ്റിയിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച് കേസെടുത്ത് വിട്ടയക്കുമ്പോൾ ആയിരുന്നു സംഭവം. പോലീസ് സ്റ്റേഷന് വെളിയിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് വടി ഉപയോഗിച്ച് അടിച്ചു തകർത്ത ശേഷം പ്രതി സ്വന്തം വാഹനത്തിൽ കടന്നു കളയുകയായിരുന്നു. പിന്തുടർന്ന് എത്തിയ പോലീസ് പ്രതിയെ ഇരുട്ടിയിലെ വ്യാപാര സ്ഥാപനത്തിന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു. കേസടുത്തതിന്റെ ദേഷ്യത്തിൽ പ്രകോപിതനായാണ് പ്രതി പോലീസ് വാഹനത്തിനുനേരെ അക്രമണം അഴിച്ചുവിട്ടത്.

കലഹ സ്വഭാവം കാണിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും പരിശോധനയോട് സഹകരിക്കാതെ അസഭ്യം പറയുകയും ആക്രമണത്തിന് മുതിരുകയും ആയിരുന്നു. ഇരിട്ടി പോലീസ് സ്റ്റേഷൻ എസ് ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227918/iritty)