---
title: " കാപ്പാട് സെന്റ്. സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ ഇലക്കറികളുടെ നന്മ വിളിച്ചോതി 'പത്തിലക്കൂട്ട്'"
english_title: "An awareness class describing the benefits of leaf curry "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228054/an-awareness-class-describing-the-benefits-of-leaf-curry"
published_at: "2024-08-13T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb834af3532_kappad_school.jpg"
keywords: []
---

#  കാപ്പാട് സെന്റ്. സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ ഇലക്കറികളുടെ നന്മ വിളിച്ചോതി 'പത്തിലക്കൂട്ട്'

> **Lead Summary:** കൊളക്കാട് : കാപ്പാട് സെന്റ്. സെബാസ്റ്റ്യൻസ് യു. പി സ്കൂളിൽ പത്ത് ഇലക്കറികൾ പരിചയപ്പെടുത്തുകയും ഇലക്കറികളുടെ ഗുണമേന്മയെക്കുറിച്ചുള്ള ബോധവത്കരണവും നടന്നു. 'പത്തിലക്കൂട്ട്' പരിപാടിയുടെ ഭാഗമായി പത്തിലക്കറികൾ ഉപയോഗിച്ചുള്ള കറികളും തോരനും ചേർന്നുള്ള ഉച്ചയൂണ് വിദ്യാർത്ഥികൾക്ക് നൽകി.

## Article Content

കൊളക്കാട് : കാപ്പാട് സെന്റ്. സെബാസ്റ്റ്യൻസ് യു. പി സ്കൂളിൽ പത്ത് ഇലക്കറികൾ പരിചയപ്പെടുത്തുകയും ഇലക്കറികളുടെ ഗുണമേന്മയെക്കുറിച്ചുള്ള ബോധവത്കരണവും നടന്നു. 'പത്തിലക്കൂട്ട്' പരിപാടിയുടെ ഭാഗമായി പത്തിലക്കറികൾ ഉപയോഗിച്ചുള്ള കറികളും തോരനും ചേർന്നുള്ള ഉച്ചയൂണ് വിദ്യാർത്ഥികൾക്ക് നൽകി.

കർക്കിടക മാസത്തിൽ കഴിച്ചിരിക്കേണ്ട പത്തിലക്കറികളുടെ ഗുണങ്ങൾ വിവരിച്ചുകൊണ്ടുള്ള ചാർട്ടും പത്തിലകളുടെ പ്രദർശനവും കുട്ടികൾക്ക് പുതിയ അനുഭവമായി. ഇലക്കറികൾ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനാധ്യാപിക ജാൻസി തോമസ് സംസാരിച്ചു. അധ്യാപകരായ പി. ജെ ജെയ്സൺ, ദീപ്തി കുര്യാക്കോസ്, ജയോഫിൻ ജോസഫ്, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228054/an-awareness-class-describing-the-benefits-of-leaf-curry)