---
title: "തലശ്ശേരി- ബാവലി റോഡ് ചീഫ് എഞ്ചിനിയേഴ്സ് എക്സ്പേർട്ട് ടീം  സന്ദർശിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228089/k"
published_at: "2024-08-14T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc251565f1a_IMG-20240814-WA0007.jpg"
keywords: []
---

# തലശ്ശേരി- ബാവലി റോഡ് ചീഫ് എഞ്ചിനിയേഴ്സ് എക്സ്പേർട്ട് ടീം  സന്ദർശിച്ചു

> **Lead Summary:** **പേരാവൂർ** : ചീഫ് എഞ്ചിനിയേഴ്സ് എക്സ്പേർട്ട് ടീംതലശ്ശേരി- ബാവലി റോഡ് പരിശോധിച്ചു. തലശ്ശേരി- ബാവലി റോഡിൽ 29-ാം മൈലിന് സമീപം,4-ാം മടക്കിൽ റോഡ് തകർന്ന ഭാഗം അജിത് രാമചന്ദ്രൻ ചീഫ് എഞ്ചിനീയർ റോഡ്സ് തിരുവനന്തപുരം, അൻസാർ കെ.പി.ചീഫ് എഞ്ചിനീയർ എൻ.എച്ച്.തിരുവനന്തപുരം, ജയശ്രീ, സുപ്രണ്ടിംങ്ങ് എഞ്ചിനീയർ കോഴിക്കോട് എന്നിവരുടെ എഞ്ചിനീയേഴ്സ് എക്സ്പെർട്ട് ടീം ചുരം റോഡ് തകർന്ന ഭാഗം സന്ദർശിച്ചു.

## Article Content

**പേരാവൂർ** : ചീഫ് എഞ്ചിനിയേഴ്സ് എക്സ്പേർട്ട് ടീംതലശ്ശേരി- ബാവലി റോഡ് പരിശോധിച്ചു. തലശ്ശേരി- ബാവലി റോഡിൽ 29-ാം മൈലിന് സമീപം,4-ാം മടക്കിൽ റോഡ് തകർന്ന ഭാഗം അജിത് രാമചന്ദ്രൻ ചീഫ് എഞ്ചിനീയർ റോഡ്സ് തിരുവനന്തപുരം, അൻസാർ കെ.പി.ചീഫ് എഞ്ചിനീയർ എൻ.എച്ച്.തിരുവനന്തപുരം, ജയശ്രീ, സുപ്രണ്ടിംങ്ങ് എഞ്ചിനീയർ കോഴിക്കോട് എന്നിവരുടെ എഞ്ചിനീയേഴ്സ് എക്സ്പെർട്ട് ടീം ചുരം റോഡ് തകർന്ന ഭാഗം സന്ദർശിച്ചു.

എം.കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ.ക്ക് വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഇന്നലെ നൽകിയ നിവേദനത്തെ തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ധേശത്തിൻ്റെ ഭാഗമായി അടിയന്തിര പ്രാധാന്യത്തോടു കൂടിയാണ് തകർന്ന റോഡ്സന്ദർശിച്ചത്. റിപ്പോർട്ട് നാളെതന്നെ കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ.ക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും കൈ കൈമാറുകയും ചെയ്യുമെന്ന് ചീഫ് എഞ്ചിനീയർ അജിത് രാമചന്ദ്രൻ അറിയിച്ചു.

പതിനാറാം തിയ്യതി മന്ത്രിയുടെ ഓഫിസിൽ ചേരുന്ന മീറ്റിംങ്ങിൽ റോഡിൻ്റെ പുനർനിർമ്മാണം സംബന്ധിച്ച് തീരുമാനമെടുക്കുന്നതാണെന്ന് ചീഫ് എഞ്ചിനീയർ പറഞ്ഞു.വാർഡ് മെമ്പർ ജിമ്മി അബ്രാഹം, ബാബു ഷജിൽ കുമാർ, ജിൻസ് പി.സി.,ജോബ്.ഒ .എ, ജെയ്മോൻ.ഒ.എ. എന്നിവരും ഉണ്ടായിരുന്നു. കണ്ണവം ഫോറസ്റ്റ് റെയ്ഞ്ചിലെ എസ്.എഫ്.ഒ.സുരേന്ദ്രൻ .എ .കെ .യും, സഹപ്രവർത്തകരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228089/k)