---
title: "ഓണം മേള : വിപണന സ്റ്റാൾ ഉദ്ഘാടനം 16 ന്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228104/kannur"
published_at: "2024-08-14T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc2e3581ba0_Screenshot_20240814-094000_WhatsAppBusiness.jpg"
keywords: []
---

# ഓണം മേള : വിപണന സ്റ്റാൾ ഉദ്ഘാടനം 16 ന്

> **Lead Summary:** **കണ്ണൂർ** : കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഓണം മേള 2024 ന്റെ ഭാഗമായി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ആരംഭിക്കുന്ന ഗ്രാമവ്യവസായ യൂണിറ്റുകളുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും ഓണം മേള സമ്മാനക്കൂപ്പൺ ആദ്യഘട്ട നറുക്കെടുപ്പും ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവ്വഹിക്കും.

## Article Content

**കണ്ണൂർ** : കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഓണം മേള 2024 ന്റെ ഭാഗമായി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ആരംഭിക്കുന്ന ഗ്രാമവ്യവസായ യൂണിറ്റുകളുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും ഓണം മേള സമ്മാനക്കൂപ്പൺ ആദ്യഘട്ട നറുക്കെടുപ്പും ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവ്വഹിക്കും.

ആഴ്ച തോറുമുള്ള നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും രണ്ടാം സമ്മാനം 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും മൂന്നാം സമ്മാനം 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ആണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228104/kannur)