---
title: "വയനാട്ടിലെ ദുരിത മേഖലകളിൽ പ്രവർത്തിച്ച  സന്നദ്ധ പ്രവർത്തകരെ ആദരിച്ചു"
english_title: "Wayanadlandsliding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228182/wayanadlandsliding"
published_at: "2024-08-14T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc6f6233cb2_1000018181.jpg"
keywords: []
---

# വയനാട്ടിലെ ദുരിത മേഖലകളിൽ പ്രവർത്തിച്ച  സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

> **Lead Summary:** **കണ്ണൂർ: **വയനാട്ടിലെ ദുരിത മേഖലകളിൽ സേവന പ്രവർത്തനങ്ങൾക്ക് ശേഷം മടങ്ങിയെത്തിയ ചെറുപുഴ പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സാണ്ടർ സന്നദ്ധപ്രവർത്തകരെ പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**കണ്ണൂർ: **വയനാട്ടിലെ ദുരിത മേഖലകളിൽ സേവന പ്രവർത്തനങ്ങൾക്ക് ശേഷം മടങ്ങിയെത്തിയ ചെറുപുഴ പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സാണ്ടർ സന്നദ്ധപ്രവർത്തകരെ പൊന്നാട അണിയിച്ച് ആദരിച്ചു.

നീതിഷ് പ്രാപ്പൊയിൽ , A V രഞ്ജിത്ത് ,പി രാഗേഷ്, ഷാലു പ്രാപ്പൊയിൽ, പ്രദീപ് തിരുമേനി , ലക്ഷ്മണൻ കുണ്ടംതടം, ശശി തട്ടുമ്മൽ ,നാരായണൻ കുണ്ടംതടം എന്നിവരെയാണ് ആദരിച്ചത്.

വൈസ് പ്രസിഡൻറ് റെജി പുളിക്കൽ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ ജോയ് , എം ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ സി പൗലോസ് , ഫയർ ഓഫീസർ കമലാക്ഷൻ, പഞ്ചായത്ത് സെക്രട്ടറി ആർ അജയകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228182/wayanadlandsliding)