---
title: "ആർദ്ര കേരളം ;  പുരസ്കാര നിറവിൽ കോട്ടയം ഗ്രാമപഞ്ചായത്ത്"
english_title: "Ardrakeralamaward"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228196/ardrakeralamaward"
published_at: "2024-08-14T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc7a1fbd505_1000018211.jpg"
keywords: []
---

# ആർദ്ര കേരളം ;  പുരസ്കാര നിറവിൽ കോട്ടയം ഗ്രാമപഞ്ചായത്ത്

> **Lead Summary:**  **കണ്ണൂർ: **ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനത്തിന് കോട്ടയം പഞ്ചായത്ത് തുടർച്ചയായി രണ്ടാം വർഷവും ആർദ്ര കേരളം പുരസ്കാരം കരസ്ഥമാക്കി.ആരോഗ്യ മേഖലയിലെ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള ജില്ലാതല പുരസ്കാരമാണ് ആർദ്ര കേരളം. ജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. കഴിഞ്ഞവർഷം ഒന്നാമത് ആയിരുന്നു.

## Article Content

 **കണ്ണൂർ: **ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനത്തിന് കോട്ടയം പഞ്ചായത്ത് തുടർച്ചയായി രണ്ടാം വർഷവും ആർദ്ര കേരളം പുരസ്കാരം കരസ്ഥമാക്കി.ആരോഗ്യ മേഖലയിലെ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള ജില്ലാതല പുരസ്കാരമാണ് ആർദ്ര കേരളം. ജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. കഴിഞ്ഞവർഷം ഒന്നാമത് ആയിരുന്നു.

60 ലക്ഷത്തി 92ആയിരത്തി 824 രൂപയുടെ 22 പദ്ധതികളാണ് 2022 23 വാർഷിക പദ്ധതിയിൽ നടപ്പാക്കിയത്. കുടുംബാരോഗ്യ കേന്ദ്രം ഹോമിയോ ആയുർവേദ യൂനാനി ഡിസ്പെൻസറുകളിലൂടെയാണ് പദ്ധതികൾ നടപ്പിലാക്കിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നും ഭരണസമിതിയും ജീവനക്കാരും മെഡിക്കൽ ഓഫീസറും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ വിജയ തുടർച്ചയാണിതെന്ന് കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ പറഞ്ഞു.

മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ആരോഗ്യ ശുചിത്വത്തിന്റെ ഭാഗമായി പെൺകുട്ടികൾക്കും വനിതകൾക്കുമായി നടപ്പാക്കിയ മെൻസ്ട്രൽ കപ്പ് വിതരണം, ഗർഭിണികളുടെ ആശങ്കകൾ പരിഹരിക്കാൻ കുടുംബശ്രീ മുഖേന നടപ്പാക്കിയ ഹാപ്പി മോം പദ്ധതി എന്നിവയും ശ്രദ്ധേയമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228196/ardrakeralamaward)