---
title: "നെറ്റ് സീറോ കാർബൺ കേരളം; കേളകം പഞ്ചായത്തിന് ഏകദിന പരിശീലനം"
english_title: "Netzerocarbonkerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228213/netzerocarbonkerala"
published_at: "2024-08-14T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc86d40c1bc_1000018234.jpg"
keywords: []
---

# നെറ്റ് സീറോ കാർബൺ കേരളം; കേളകം പഞ്ചായത്തിന് ഏകദിന പരിശീലനം

> **Lead Summary:**  കേളകം പഞ്ചായത്ത് ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ, ഹരിത ടൂറിസം ക്യാമ്പയിനിന്റെ ഭാഗമായി ഏകദിന പരിശീലനം നൽകി. കല്പറ്റ എം എസ് സ്വാമിനാഥൻ കാർഷിക ജൈവ വൈവിദ്ധ്യ നിലയത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനം ഡയരക്ടർ ഡോ. വി ഷക്കീല ഉദ്ഘാടനം ചെയ്തു.

## Article Content

 കേളകം പഞ്ചായത്ത് ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ, ഹരിത ടൂറിസം ക്യാമ്പയിനിന്റെ ഭാഗമായി ഏകദിന പരിശീലനം നൽകി. കല്പറ്റ എം എസ് സ്വാമിനാഥൻ കാർഷിക ജൈവ വൈവിദ്ധ്യ നിലയത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനം ഡയരക്ടർ ഡോ. വി ഷക്കീല ഉദ്ഘാടനം ചെയ്തു.

> പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായി. ഹരിതകേരളം മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി."സുസ്ഥിര മണ്ണ് പരിപാലന രീതികളും -കാലാവസ്ഥ വ്യതിയാനവും" എന്ന വിഷയത്തിൽ റീജിയണൽ അഗ്രികൾച്ചർ റിസർച് സ്റ്റേഷൻ അസി. പ്രഫ ഡോ. കീർത്തിയും, "കാർബൺ കുറക്കുന്നതിൽ സുസ്ഥിര കൃഷിയുടെയും ഇക്കോ ടൂറിസത്തിന്റെയും പങ്ക്" എന്ന വിഷയത്തിൽ റിട്ട. വയനാട് കൃഷി അസിസ്റ്റന്റ് ഡയരക്ടർ കെ മമ്മൂട്ടിയും ക്ലാസ് നൽകി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,ഉദ്യോഗസ്ഥർ,ഇക്കോ ടൂറിസം സോസൈറ്റി അംഗങ്ങൾ, നെറ്റ് സീറോ കോർഗ്രൂപ്പ്‌ അംഗങ്ങൾ,പാലുകാച്ചി വന സംരക്ഷണ സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർക്കാണ് പരിശീലനം ലഭിച്ചത്. എം എസ് സ്വാമിനാഥൻ ഡവലപ്പ്മെന്റ് കോർഡിനേറ്റർ പി സി സുനിൽ,ജൈവ വൈവിദ്ധ്യ പരിശീലകൻ പി സലിം, കേളകം കൃഷി ഓഫീസർ സുനിൽ ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228213/netzerocarbonkerala)