---
title: "മാടത്തിൽ വാർഡ് തല ആയുർവേദ മെഡിക്കൽ ക്യാമ്പും ആയുർവേദ സദസ്സും സംഘടിപ്പിച്ചു"
english_title: "Ward Level Ayurveda Medical Camp at Madathil iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228257/ward-level-ayurveda-medical-camp-at-madathil-iritty"
published_at: "2024-08-14T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcaca1c2deb_A_News_15.jpg"
keywords: []
---

# മാടത്തിൽ വാർഡ് തല ആയുർവേദ മെഡിക്കൽ ക്യാമ്പും ആയുർവേദ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:**  ഇരിട്ടി : മാടത്തിൽ വാർഡ് തല ആയുർവേദ മെഡിക്കൽ ക്യാമ്പും ആയുർവേദ സദസ്സും ആയുർവേദ ഔഷധ സസ്യ വിതരണവും സംഘടിപ്പിച്ചു. കല്ലുമുട്ടിയിൽ വച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

 ഇരിട്ടി : മാടത്തിൽ വാർഡ് തല ആയുർവേദ മെഡിക്കൽ ക്യാമ്പും ആയുർവേദ സദസ്സും ആയുർവേദ ഔഷധ സസ്യ വിതരണവും സംഘടിപ്പിച്ചു. കല്ലുമുട്ടിയിൽ വച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പ്രമീള അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പീ സാജിത് സ്വാഗത പറഞ്ഞ ചടങ്ങിൽ പായം ആയുർവേദ മെഡിക്കൽ ഓഫീസർ ശ്രീ ചെന്നഗേശ്വർ, ആറളം ആയുർവേദ മെഡിക്കൽ ഓഫീസർ ശ്രീമതി കെ താര, എൻ ശിവരാമൻ കെ ദിനേശൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആയുർവേദ രോഗനിർണയവും, മരുന്നുകളും, ആയുർവേദ സസ്യ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228257/ward-level-ayurveda-medical-camp-at-madathil-iritty)