---
title: "നീണ്ടുനോക്കി മാവേലി സ്റ്റോറിന് മുൻപിൽ യൂത്ത് കോൺഗ്രസ് ധർണ്ണ സമരം നടത്തി"
english_title: "The Youth Congress staged a dharna in front of the Maveli store."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228290/the-youth-congress-staged-a-dharna-in-front-of-the-maveli-store"
published_at: "2024-08-14T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bccadb8af46_VIPIN_JOSEPH.jpg"
keywords: []
---

# നീണ്ടുനോക്കി മാവേലി സ്റ്റോറിന് മുൻപിൽ യൂത്ത് കോൺഗ്രസ് ധർണ്ണ സമരം നടത്തി

> **Lead Summary:**  കൊട്ടിയൂർ : യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി മാവേലി സ്റ്റോറിന് മുൻപിൽ ധർണ്ണ സമരം നടത്തി. ഓണക്കാലത്ത് സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാതെ സർക്കാർ സാധാരണക്കാരനെ കുത്തകൾക്ക് തൂക്കി വിൽക്കുകയാണെന്ന് ആരോപിച്ച് നടന്ന സമരം യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

 കൊട്ടിയൂർ : യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി മാവേലി സ്റ്റോറിന് മുൻപിൽ ധർണ്ണ സമരം നടത്തി. ഓണക്കാലത്ത് സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാതെ സർക്കാർ സാധാരണക്കാരനെ കുത്തകൾക്ക് തൂക്കി വിൽക്കുകയാണെന്ന് ആരോപിച്ച് നടന്ന സമരം യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാസപ്പടിയും മറ്റുമായി ജീവിക്കുമ്പോൾ സർക്കാർ ഈ ഓണക്കാലത്ത് സാധാരണജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നീണ്ട്നോക്കി ടൗണിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് റെജിനോൾഡ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു.

മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ജെയ്ഷ ബിജു, ജിജോ അറയ്ക്കൽ, ടോണി തോമസ് , ക്രിസ്റ്റോ ജെയിംസ്, റോബിൻസ് കാരുവേലി, ഗ്രിൻസ്.ടി.ജോസഫ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228290/the-youth-congress-staged-a-dharna-in-front-of-the-maveli-store)