---
title: "വീട്ടിൽ മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി"
english_title: "Buds school student donates to relief fund"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228294/buds-school-student-donates-to-relief-fund"
published_at: "2024-08-14T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcd14fd5f52_BUDS_SCHOOL.jpg"
keywords: []
---

# വീട്ടിൽ മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

> **Lead Summary:** കണ്ണൂർ: വീട്ടിൽ മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി തനിക്ക് വീട്ടിൽ സ്വന്തമായി ഒരു മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

## Article Content

കണ്ണൂർ: വീട്ടിൽ മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി തനിക്ക് വീട്ടിൽ സ്വന്തമായി ഒരു മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

മുണ്ടേരി ബഡ്സ് സ്കൂൾ വിദ്യാർഥി കമാലുദ്ദീൻ സിനാനാണ് തൻ്റെ കുടുക്കയിൽ വീട്ടിൽ തനിക്ക് ഒരു മുറി പണിയുന്നതിനായി സ്വരുക്കൂട്ടിയ തുക കലക്ടറേറ്റിൽ എത്തി എ ഡി എം കെ നവീൻ ബാബുവിന് കൈമാറിയത്. 14,840 രൂപയാണ് കുടക്കയിലുണ്ടായിരുന്നത്.

കണ്ണൂർ കോർപ്പറേഷൻ പുറത്തിയിൽ അബ്ദുൽ നിസാറിൻ്റെയും റാബിയ യുടെയും മകനായ കമാലുദ്ദീൻ സിനാൻ അച്ചൻ്റെയും കൗൺസിലർ ശ്രീജ ആരംഭൻ്റെയും കൂടെയാണ് സിനാൻ കലക്ടറേറ്റിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228294/buds-school-student-donates-to-relief-fund)