---
title: "വയനാടിന് വേണ്ടി 25 ഗായകർ ചേർന്നാലപിച്ച 'ഹൃദയമേ' വീഡിയോ ഗാനം പ്രകാശനം ചെയ്തു"
english_title: "  song by 25 singers for Wayanad released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228307/song-by-25-singers-for-wayanad-released"
published_at: "2024-08-14T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcdb9a09f13_WhatsApp_Image_2024-08-14_at_21.59.57.jpeg"
keywords: []
---

# വയനാടിന് വേണ്ടി 25 ഗായകർ ചേർന്നാലപിച്ച 'ഹൃദയമേ' വീഡിയോ ഗാനം പ്രകാശനം ചെയ്തു

> **Lead Summary:** കോഴിക്കോട്: വയനാടിന്റെ പുനരധിവാസത്തിന് തുക സമാഹരിക്കാൻ ഇന്ത്യയിലെ 25 പ്രശസ്ത ഗായകർ ചേർന്ന് ആലപിച്ച 'ഹൃദയമേ' വീഡിയോ ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും ചേർന്ന് പ്രകാശനം ചെയ്തു. കൈതപ്രം രചിച്ച്, രാജേഷ് ബാബു കെ ശൂരനാട് സംഗീതം പകർന്ന്, ഗായകൻ പി കെ സുനിൽകുമാർ ഏകോപനം നിർവഹിച്ച ഗാനം അഞ്ചു ദിവസങ്ങൾ കൊണ്ടാണ് തയ്യാറാക്കിയത്.

## Article Content

കോഴിക്കോട്: വയനാടിന്റെ പുനരധിവാസത്തിന് തുക സമാഹരിക്കാൻ ഇന്ത്യയിലെ 25 പ്രശസ്ത ഗായകർ ചേർന്ന് ആലപിച്ച 'ഹൃദയമേ' വീഡിയോ ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും ചേർന്ന് പ്രകാശനം ചെയ്തു. കൈതപ്രം രചിച്ച്, രാജേഷ് ബാബു കെ ശൂരനാട് സംഗീതം പകർന്ന്, ഗായകൻ പി കെ സുനിൽകുമാർ ഏകോപനം നിർവഹിച്ച ഗാനം അഞ്ചു ദിവസങ്ങൾ കൊണ്ടാണ് തയ്യാറാക്കിയത്.

ഹരിഹരൻ, ഉഷ ഉതുപ്പ്, എം ജി ശ്രീകുമാർ, ഉണ്ണിമേനോൻ, ഉണ്ണികൃഷ്ണൻ, സിത്താര, നരേഷ് അയ്യർ, മധു ബാലകൃഷ്ണൻ, മൃദുല വാര്യർ, നിത്യാ മാമൻ, അനുരാധ ശ്രീരാം, മിൻമിനി, നജീം അർഷാദ്, അൻവർ സാദത്ത്, മധുശ്രീ നാരായണൻ, പി കെ സുനിൽകുമാർ ഉൾപ്പെടെ 25 പ്രശസ്ത ഗായകരാണ് ഇതിൽ പാടിയിരിക്കുന്നത്. ഇന്ത്യൻ പട്ടാളത്തിനുള്ള ആദരം കൂടിയായ ഗാനത്തിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. വയനാടിനുള്ള സംഗീതത്തിന്റെ സാന്ത്വനമാണ് ഗാനമെന്ന് കൈതപ്രം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228307/song-by-25-singers-for-wayanad-released)