---
title: "ദീന്‍ ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228323/applynow"
published_at: "2024-08-15T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd53a287aef_images.png"
keywords: []
---

# ദീന്‍ ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : തപാല്‍ സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2024-25 സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : തപാല്‍ സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2024-25 സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

പദ്ധതി പ്രകാരം ഈ അധ്യയന വര്‍ഷത്തില്‍ കേരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും. ആറാം ക്ലാസുമുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്നതും, ഈയിടെ നടന്ന അവസാന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് (പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5 ശതമാനം ഇളവ്) നേടിയതും, സ്‌കൂള്‍ ഫിലാറ്റലിക് ക്ലബ് മെമ്പര്‍ അല്ലെങ്കില്‍ കേരള തപാല്‍ സര്‍ക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയില്‍ ഫിലാറ്റലിക് അക്കൗണ്ട് ഉള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്വിസ്, ഫിലാറ്റലി പ്രൊജക്റ്റ് എന്നിങ്ങനെ മത്സരത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ട ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസി, കണ്ണൂര്‍ എന്ന മേല്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 4 നകം രജിസ്‌ട്രേര്‍ഡ് തപാല്‍ / സ്പീഡ് പോസ്റ്റില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.keralapost.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0497 2708125 : 0497 2701425 .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228323/applynow)