---
title: "ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്  മെഴുകുതിരി തെളിയിച്ച് ചുങ്കക്കുന്ന് ഗവ യു പി സ്കൂളിലെ കുരുന്നുകൾ"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228400/chungakunnu"
published_at: "2024-08-15T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bda7ed462f0_IMG-20240815-WA0014.jpg"
keywords: []
---

# ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്  മെഴുകുതിരി തെളിയിച്ച് ചുങ്കക്കുന്ന് ഗവ യു പി സ്കൂളിലെ കുരുന്നുകൾ

> **Lead Summary:** **ചുങ്കക്കുന്ന്‌** : രാജ്യം 78 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി മെഴുകുതിരി തെളിയിച്ച് ചുങ്കക്കുന്ന് ഗവ യു പി സ്കൂളിലെ കുരുന്നുകൾ.

## Article Content

**ചുങ്കക്കുന്ന്‌** : രാജ്യം 78 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി മെഴുകുതിരി തെളിയിച്ച് ചുങ്കക്കുന്ന് ഗവ യു പി സ്കൂളിലെ കുരുന്നുകൾ.

സ്കൂൾ ഹെഡ്മാസ്റ്റർ  ഇ ആർ വിജയൻ പതാക ഉയർത്തി. വാർഡ് മെമ്പർ  ബാബു മാങ്കോട്ടിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ മാസ്സ്ഡ്രിൽ ദേശഭക്തിഗാനം എന്നിവയ്ക്ക് ശേഷം പായസവിതരണം നടത്തി. അദ്ധ്യാപകരായ ഷാവു കെ വി, സിനി കെ സെബാസ്റ്റ്യൻ,ഡെല്ല ജോസ്, ദിവ്യ കെ സി , ക്രിസ്റ്റോ ജോസ് , ഗ്രീഷ്മ, മദർ പി ടി എ പ്രസിഡന്റ് സിന്ധു മാതിരംപള്ളിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228400/chungakunnu)