---
title: "പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക്‌ സമയം നീട്ടി"
english_title: "Pension mustering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22841/pension-mustering"
published_at: "2022-01-27T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f201fb00a7d_images - 2022-01-27T075242.711.jpeg"
keywords: []
---

# പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക്‌ സമയം നീട്ടി

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത്‌ 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക്‌ സമയം നീട്ടി നല്‍കി ഫെബ്രുവരി ഒന്നുമുതല്‍ 20 വരെയാണ് സമയം അനുവദിച്ചത്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത്‌ 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക്‌ സമയം നീട്ടി നല്‍കി ഫെബ്രുവരി ഒന്നുമുതല്‍ 20 വരെയാണ് സമയം അനുവദിച്ചത്.

അര്‍ഹതയുള്ളവര്‍ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്താം. കിടപ്പു രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിങ് നടത്താനുമാണ്‌ സമയം അനുവദിച്ചത്‌.

ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകളില്‍ ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച്‌ മസ്റ്ററിങ് പൂര്‍ത്തിയാക്കാം.

2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇതുവരെ മസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരാണ് ഈ അവസരം വിനിയോഗിക്കേണ്ടത്. മസ്റ്ററിങ്ങിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22841/pension-mustering)