---
title: "സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228414/kelakam"
published_at: "2024-08-15T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdae3f916ef_IMG-20240815-WA0016.jpg"
keywords: []
---

# സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:**  കേളകം: ഭാരതത്തിന്റെ 78മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളുടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് എം പി സജീവൻ അധ്യക്ഷത വഹിച്ചു. ടീച്ചർ ട്രെയിനർ അലിന്‍റ സെബാസ്റ്റ്യൻ, മാസ്റ്റർ ബെഞ്ചമിൻ റോയ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

## Article Content

 കേളകം: ഭാരതത്തിന്റെ 78മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളുടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് എം പി സജീവൻ അധ്യക്ഷത വഹിച്ചു. ടീച്ചർ ട്രെയിനർ അലിന്‍റ സെബാസ്റ്റ്യൻ, മാസ്റ്റർ ബെഞ്ചമിൻ റോയ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

തുടർന്ന്, വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനം, ഫ്ലാഷ് മോബ് എന്നിവ അരങ്ങേറി. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും കൺവീനർ നൈസ് മോൻ നന്ദിയും പറഞ്ഞു. പരിപാടികളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228414/kelakam)