---
title: "കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228424/kolakkad"
published_at: "2024-08-15T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdb76157a53_IMG-20240815-WA0023.jpg"
keywords: []
---

# കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:** **കൊളക്കാട്** : സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ പതാകയുയർത്തി. സ്കൂൾ മാനേജർ ഫാ തോമസ് പട്ടാംകുളം സ്വാതന്ത്ര്യദിന സന്ദേശം നൽകി.

## Article Content

**കൊളക്കാട്** : സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ പതാകയുയർത്തി. സ്കൂൾ മാനേജർ ഫാ തോമസ് പട്ടാംകുളം സ്വാതന്ത്ര്യദിന സന്ദേശം നൽകി.

സ്കൂൾ ഹെഡ്മാസ്റ്റർ  മാത്യു എൻ വി, പി ടി എ പ്രസിഡന്റ്‌  ജോഷി കുന്നത്ത്ശ്ശേരിൽ, മദർ പിടിഎ  പ്രസിഡന്റ്‌  ബിന്ദു പെരുമ്പള്ളിൽ, അധ്യാപകർ, അനധ്യാപകർ, മാതാപിതാക്കൾ, എൻസിസി -എസ് പി സി -ജെ ആർ സി സംഘടനയിലുള്ള വിദ്യാർഥികൾ, മറ്റ് വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. എസ് പി എസ് , എൻ സി സി കേഡറ്റ്സ് നടത്തിയ മാർച്ച്‌ പാസ്റ്റും ഇന്നത്തെ ആഘോഷങ്ങൾക്ക് നിറം പകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228424/kolakkad)