---
title: "ആലപ്പുഴയിൽ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു."
english_title: "The CPI (M) activist was hacked. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22843/the-cpi-m-activist-was-hacked"
published_at: "2022-01-27T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2058b45560_images - 2022-01-27T080754.166.jpeg"
keywords: []
---

# ആലപ്പുഴയിൽ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

> **Lead Summary:** ആലപ്പുഴ കലവൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്.

## Article Content

ആലപ്പുഴ കലവൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്.

ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ബി.എം.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ബി.എം.എസ് പ്രവര്‍ത്തകരായ സുരേഷ് , ഷണ്മുഖന്‍ എന്നിവരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22843/the-cpi-m-activist-was-hacked)