---
title: "കാർഗിൽ സ്ക്വയറിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Indipendanceday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228443/indipendanceday"
published_at: "2024-08-15T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdc274a48aa_1000018480.jpg"
keywords: []
---

# കാർഗിൽ സ്ക്വയറിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കരിമ്പം ഇ.ടി.സി കിലയ്ക്ക് സമീപത്തെ കാർഗിൽ സ്ക്വയറിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഉദയാ സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സംഘം സെക്രട്ടറി ഇ. സുരേഷ്ബാബു ദേശീയപതാക ഉയർത്തി.

## Article Content

കരിമ്പം ഇ.ടി.സി കിലയ്ക്ക് സമീപത്തെ കാർഗിൽ സ്ക്വയറിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഉദയാ സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സംഘം സെക്രട്ടറി ഇ. സുരേഷ്ബാബു ദേശീയപതാക ഉയർത്തി.

എം.വി വേണുഗോപാൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി. അശോകൻ, പി.പി കുഞ്ഞിരാമൻ, നാരായണൻ, പി. പ്രേമൻ, പി. പ്രമോദ്, പി. പ്രശാന്ത്, എം.വി ഉമേഷ് എന്നിവർ നേതൃത്വം നൽകി. സംഘം മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു. തുടർന്ന് മധുര പലഹാര വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228443/indipendanceday)