---
title: "ഇ​ന്ത്യ​യു​ടെ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വി​ന് ന​ൽ​കു​ന്ന എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും തു​ട​രു​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ."
english_title: "Vaccination drive in India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22846/vaccination-drive-in-india"
published_at: "2022-01-27T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2109dd7e26_images - 2022-01-27T085452.168.jpeg"
keywords: []
---

# ഇ​ന്ത്യ​യു​ടെ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വി​ന് ന​ൽ​കു​ന്ന എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും തു​ട​രു​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വി​ന് ന​ൽ​കു​ന്ന എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും തു​ട​രു​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.

## Article Content

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വി​ന് ന​ൽ​കു​ന്ന എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും തു​ട​രു​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നെ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ബൃ​ഹ​ത്താ​യ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വ് എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ വ​ക്താ​വ് സ്റ്റീ​ഫ​ൻ ദു​ജാ​റി​ക് വി​ശേ​ഷി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തെ 60 കോ​ടി​യോ​ളം ജ​ന​ങ്ങ​ളി​ലേ​ക്ക് വാ​ക്‌​സി​ൻ എ​ത്തി​ച്ച​താ​യും അ​ദ്ദേ​ഹം പറഞ്ഞു. യു​എ​ന്നി​ന്‍റെ പ്ര​തി​ദി​ന മാ​ദ്ധ്യ​മ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ഇ​ന്ത്യ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഷോം​ബി ഷാ​ർ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ലെ കോവിഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22846/vaccination-drive-in-india)