---
title: "നാഷണൽ പഞ്ച ഗുസ്തി മത്സരത്തിൽ ഇരട്ട ഗോൾഡ് മെഡൽ കരസ്ഥമാക്കിയ അക്ഷയ രമേശനെ അനുമോദിച്ചു"
english_title: "Akshayaramesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228466/akshayaramesan"
published_at: "2024-08-15T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdd3ee3a1e0_1000018503.jpg"
keywords: []
---

# നാഷണൽ പഞ്ച ഗുസ്തി മത്സരത്തിൽ ഇരട്ട ഗോൾഡ് മെഡൽ കരസ്ഥമാക്കിയ അക്ഷയ രമേശനെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **ഛത്തീസ്‌ഘട്ട് റായ് പൂറിൽ വെച്ച് നടന്ന 46 ആമത് നാഷണൽ പഞ്ച ഗുസ്തി മത്സരത്തിൽ ജൂനിയർ വിഭാഗം മത്സരത്തിൽ ലെഫ്റ്റ് റൈറ്റ് വിഭാഗം ഇരട്ട ഗോൾഡ് മെഡൽ കരസ്ഥമാക്കിയ സർ തളിപ്പറമ്പ് സർസയ്യിദ് ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി അക്ഷയ രമേശനെ അഡ്വക്കറ്റ്‌ സജീവ് ജോസഫ് എം എൽ എ അനുമോദിച്ചു.

## Article Content

**തളിപ്പറമ്പ് : **ഛത്തീസ്‌ഘട്ട് റായ് പൂറിൽ വെച്ച് നടന്ന 46 ആമത് നാഷണൽ പഞ്ച ഗുസ്തി മത്സരത്തിൽ ജൂനിയർ വിഭാഗം മത്സരത്തിൽ ലെഫ്റ്റ് റൈറ്റ് വിഭാഗം ഇരട്ട ഗോൾഡ് മെഡൽ കരസ്ഥമാക്കിയ സർ തളിപ്പറമ്പ് സർസയ്യിദ് ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി അക്ഷയ രമേശനെ അഡ്വക്കറ്റ്‌ സജീവ് ജോസഫ് എം എൽ എ അനുമോദിച്ചു.

അക്ഷയയുടെ വീട്ടിൽ എത്തിയാണ് അനുമോദിച്ചത്. മികച്ച നേട്ടം കൈ വരിച്ച് നാടിന് അഭിമാനമായി മാറിയ ഈ കൊച്ചു മിടുക്കിയ സ്പെയിനിൽ വെച്ച് നടക്കുന്ന ലോക പഞ്ച ഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പി ടി എ പ്രസിഡന്റ് സി വി ഫൈസൽ,പ്രിൻസിപ്പൽ പി എസ് അൻവർ , ടി പി ഷഫീഖ് , നൗഷാദ് ബ്ലാത്തൂർ, സാദിഖ് ഇല്ലിക്കൽ , എ രമേശൻ , സി വി എൻ യാസറ , പി മുഹമ്മദ്‌ സിറാജ് ,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228466/akshayaramesan)