---
title: "കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ്സ് കൈലാസം പടി സന്ദർശിച്ചു"
english_title: "Visitkailasampadikelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228468/visitkailasampadi"
published_at: "2024-08-15T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdd6cf048ab_1000018506.jpg"
keywords: []
---

# കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ്സ് കൈലാസം പടി സന്ദർശിച്ചു

> **Lead Summary:** **കേളകം : ** പരിസ്ഥിതി പഠനത്തിൻ്റെ ഭാഗമായി കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ എച്ച് എസ് എസ് വിഭാഗം സ്കൗട്ട് & ഗൈഡ്സ് ,ഭൂമിക്ക് വിള്ളൽ സംഭവിച്ച ശാന്തിഗിരി കൈലാസംപടി മേഖല സന്ദർശിച്ചു.

## Article Content

**കേളകം : ** പരിസ്ഥിതി പഠനത്തിൻ്റെ ഭാഗമായി കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ എച്ച് എസ് എസ് വിഭാഗം സ്കൗട്ട് & ഗൈഡ്സ് ,ഭൂമിക്ക് വിള്ളൽ സംഭവിച്ച ശാന്തിഗിരി കൈലാസംപടി മേഖല സന്ദർശിച്ചു.

വാർഡ് മെമ്പർ സജീവൻ പാലുമ്മി, പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്,പി ടി എ പ്രസിഡണ്ട് എം.പി സജീവൻ, അധ്യാപകരായ കെ വി ബിജു, സ്മിത കേളോത്ത് എന്നിവർക്കൊപ്പമാണ് മുപ്പതോളം സ്കൗട്ട്&ഗൈഡ്സ് വിദ്യാർത്ഥികൾ ഇവിടം സന്ദർശിച്ചത്. ശാന്തിഗിരി മലനിരകളുടെ മനോഹാരിത ആസ്വദിച്ച വിദ്യാർത്ഥികൾ ഭൂമിക്കും വീടുകൾക്കും സംഭവിച്ച വിള്ളലുകൾ നേരിട്ടു കണ്ട് ആശങ്കയോടെയാണ് വിദ്യാലയത്തിലേക്ക് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228468/visitkailasampadi)