കേളകം: 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. മോൺസിഞ്ഞോർ കുര്യാക്കോസ് ചെറുപുഴ തോട്ടത്തിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ പാർലമെന്റ് ഇൻവെസ്റ്റിചർ സെറിമണി ഫാ. വർഗീസ് ചങ്ങനാ മടത്തിൽ നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് കെ പി ജോബി അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് ലിജി അജു, ഹെഡ്മിസ്ട്രെസ് സിസ്റ്റർ അഭിഷിക്ത എന്നിവർ സംസാരിച്ചു. ലോക്കൽ സുപ്പീരിയർ സി. സദാനന്ദ, സ്റ്റാഫ് സെക്രട്ടറിമാരായ ഇ കെ സൂരജ്, റീന കെ തുടങ്ങിയവർ പങ്കെടുത്തു.
Indipendencedaycellebration