---
title: "രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുന്നു"
english_title: "Covid is spreading in india"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22852/covid-is-spreading-in-india"
published_at: "2022-01-27T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f21b8595c76_images - 2022-01-27T094140.075.jpeg"
keywords: []
---

# രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുന്നു

> **Lead Summary:** രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുകയാണ്. ഒമൈക്രോണ്‍ കേസുകളും രാജ്യത്ത് ഉയരുകയാണ്.

## Article Content

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുകയാണ്. ഒമൈക്രോണ്‍ കേസുകളും രാജ്യത്ത് ഉയരുകയാണ്.

കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കര്‍ണാടകയില്‍ 48,905 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയിലും കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ 35,756പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂന്നം തരംഗത്തിന്റെ തുടക്കത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലായി സ്ഥിരീകരിച്ച മുംബൈയില്‍ കൊവിഡ് കേസുകള്‍ കുറയുകയാണ്.

മുംബൈയില്‍ 1858 കേസുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. അതെ സമയം ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു. ദില്ലിയില്‍ 7498 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22852/covid-is-spreading-in-india)