---
title: "പറശ്ശിനിക്കടവ് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5 ലക്ഷത്തിലേറെ രൂപ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി"
english_title: " Rs 5 Lakh Siphoned Off From Parassinikkadavu Native "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228549/rs-5-lakh-siphoned-off-from-parassinikkadavu-native"
published_at: "2024-08-15T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be219a8ef63_bnkk.jpg"
keywords: []
---

# പറശ്ശിനിക്കടവ് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5 ലക്ഷത്തിലേറെ രൂപ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി

> **Lead Summary:** കണ്ണൂർ: ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. തട്ടിപ്പ് നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

കണ്ണൂർ: ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. തട്ടിപ്പ് നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പറശിനിക്കടവ് കുഴിച്ചാലിലെ രോഹിണി ഹൗസില്‍ കെ.പി.ബാലന്റെ (91) പരാതിയിലാണ് കേസ്. ബാലന്റെയും മകന്റെയും പേരിലുള്ള 42342610019829 അക്കൗണ്ടില്‍ നിന്നും 6 തവണയായി അക്കൗണ്ട് ഉടമകളറിയാതെ 5,19,399 രൂപയാണ് തട്ടിയെടുത്തത്. തളിപ്പറമ്പ് പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228549/rs-5-lakh-siphoned-off-from-parassinikkadavu-native)