മുണ്ടക്കൈ ദുരന്തം: കാണാതായവർക്കുള്ള തിരച്ചിലിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും

മുണ്ടക്കൈ ദുരന്തം:  കാണാതായവർക്കുള്ള തിരച്ചിലിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും
Aug 16, 2024 09:52 AM | By sukanya

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിലിൻ്റെ ആദ്യ ഘട്ടം ഇന്നവസാനിക്കും. പതിനേഴാം ദിവസമായ ഇന്ന് പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, എന്നിവയ്ക്ക് പുറമെ, മലപ്പുറം നിലമ്പൂരിലെ ചാലിയാറിൻ്റെ തീരങ്ങളിലും തിരച്ചിൽ നടത്തും. ഔദ്യോഗിക തിരച്ചിൽ ഇന്ന് അവസാനിച്ചാലും പ്രദേശവാസികൾ ആവശ്യപ്പെട്ടാൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

നിലമ്പൂരിലെ ഉള്‍വനത്തിലും മറ്റും നടക്കുന്ന തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒറ്റയ്ക്ക് പോവരുതെന്നും മന്ത്രി പറഞ്ഞു. അതിനിടെ, ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ ആനുകൂല്യങ്ങൾ ലഭ്യമാകാതിരിക്കുന്നത് തടയാൻ മേപ്പാടിയിൽ ഇന്ന് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ്, കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ സമഗ്രമായ പഠനം നടത്താൻ അമിക്ക്യസ് ക്യൂറിയെ കോടതി നിയോഗിച്ചിരുന്നു. ജില്ലാതലത്തിൽ പാരിസ്ഥിതിക പഠനം നടത്തി ജിയോ മാപ്പിംഗ് നടത്തുന്ന സാധ്യത പരിശോധിക്കാനും ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

Wayanad

Next TV

Related Stories
കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

Sep 11, 2024 08:41 AM

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Sep 11, 2024 08:37 AM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

Sep 11, 2024 06:28 AM

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും...

Read More >>
സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

Sep 10, 2024 10:55 PM

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം...

Read More >>
ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

Sep 10, 2024 10:47 PM

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ്...

Read More >>
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

Sep 10, 2024 10:43 PM

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം...

Read More >>
Top Stories










News Roundup