---
title: "ബാഹുബലി സിരീസ് നെറ്റ്ഫ്‌ലിക്‌സിന് വേണ്ട!"
english_title: "No Bahubali series for Netflix! "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22868/no-bahubali-series-for-netflix"
published_at: "2022-01-27T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f22ec64c508_images-20.jpg"
keywords: []
---

# ബാഹുബലി സിരീസ് നെറ്റ്ഫ്‌ലിക്‌സിന് വേണ്ട!

> **Lead Summary:** 150 കോടി രൂപ മുതല്‍മുടക്കിയ ബാഹുബലി സിരീസ് നെറ്റ്ഫ്‌ലിക്‌സ് വേണ്ടെന്നുവച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

## Article Content

150 കോടി രൂപ മുതല്‍മുടക്കിയ ബാഹുബലി സിരീസ് നെറ്റ്ഫ്‌ലിക്‌സ് വേണ്ടെന്നുവച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

അതിനുള്ള കാരണവും പുറത്തുവന്നു. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കിയ സിരീസ് ആണ് നെറ്റ്ഫ്‌ലിക്‌സ് വേണ്ടെന്ന് പറഞ്ഞത്.

ചിത്രീകരിച്ച ഭാഗങ്ങള്‍ അത്രയ്ക്ക് അങ്ങ് ഇഷ്ടമായില്ലെന്നും ആ കാരണത്താല്‍ സിരീസ് തങ്ങള്‍ക്ക് വേണ്ടെന്ന തീരുമാനം നെറ്റ്ഫ്‌ലിക്‌സ് എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവകാമിയുടെ ജീവിതമാണ് സിരീസായി ഒരുങ്ങുന്നത്.

രമ്യ കൃഷ്ണന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. 2021ല്‍ ആയിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22868/no-bahubali-series-for-netflix)