---
title: "54ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്: ആടുജീവിതത്തിന് 4 പുരസ്‌കാരങ്ങൾ; മികച്ച നടൻ പൃഥ്വിരാജ്"
english_title: "KERALA STATE FILM AWARD 2024"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228689/kerala-state-film-award-2024"
published_at: "2024-08-16T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66befc0b6e485_WhatsApp_Image_2024-08-16_at_12.42.56.jpeg"
keywords: []
---

# 54ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്: ആടുജീവിതത്തിന് 4 പുരസ്‌കാരങ്ങൾ; മികച്ച നടൻ പൃഥ്വിരാജ്

> **Lead Summary:**  തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച തിരക്കഥ ഉൾപ്പടെ നാല് പുരസ്കാരങ്ങള്‍ നേടി ആടുജീവിതം. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരവും ആടുജീവിതത്തിന്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം.

## Article Content

 തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച തിരക്കഥ ഉൾപ്പടെ നാല് പുരസ്കാരങ്ങള്‍ നേടി ആടുജീവിതം. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരവും ആടുജീവിതത്തിന്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം.

മികച്ച നടിമാരായി ഉർവശിയെയും (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്) എന്നിവരെയും മികച്ച നടനായി പൃഥ്വിരാജിനെയും തിരഞ്ഞെടുത്തു. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228689/kerala-state-film-award-2024)