---
title: "അടക്കാത്തോട് നൂറുൽ ഹുദാ മദ്രസയിൽ രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228701/adakkathod"
published_at: "2024-08-16T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf042fb6df7_IMG-20240816-WA0032.jpg"
keywords: []
---

# അടക്കാത്തോട് നൂറുൽ ഹുദാ മദ്രസയിൽ രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:**  കേളകം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസയിൽ രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 7 മണിക്ക് മുഹിയുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ വെച്ചിക്കുന്നേൽ പതാക ഉയർത്തി. മസ്ജിദ് ഇമാം സിയാസ് യമാനി, ജമാഅത്ത് കമ്മിറ്റി സെക്രട്ടറി താജുദ്ധീൻ എൻ.എ, മദ്രസാ അധ്യാപകരായ ബാസിത് ഫാളിലി, കാസീൻ കുട്ടി മൗലവി, പിടിഎ കമ്മിറ്റി അംഗം ജമാൽ കാലായിൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എൽ.ഐ അസീസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മദ്രസ ലീഡർ ജസ്മീർ ഹാദി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

 കേളകം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസയിൽ രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 7 മണിക്ക് മുഹിയുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ വെച്ചിക്കുന്നേൽ പതാക ഉയർത്തി. മസ്ജിദ് ഇമാം സിയാസ് യമാനി, ജമാഅത്ത് കമ്മിറ്റി സെക്രട്ടറി താജുദ്ധീൻ എൻ.എ, മദ്രസാ അധ്യാപകരായ ബാസിത് ഫാളിലി, കാസീൻ കുട്ടി മൗലവി, പിടിഎ കമ്മിറ്റി അംഗം ജമാൽ കാലായിൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എൽ.ഐ അസീസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മദ്രസ ലീഡർ ജസ്മീർ ഹാദി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മദ്രസാ വിദ്യാർത്ഥിനികളായ ഫാത്തിമ കൊച്ചുഴത്തിൽ, അൽമാസ് പി.എസ്, മെഹന പേഴുംകാട്ടിൽ എന്നിവർ ദേശീയ ഗാനം ആലപിച്ചു. മുഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി ജോ: സെക്രട്ടറി അർസൽ ബിൻ മുഹമ്മദലി, അംഗങ്ങളായ അലിക്കുട്ടി പുതുപ്പറമ്പിൽ, റഷീദ് തേക്കാട്ടിൽ, ഇസ്മായിൽ പാടിക്കൽ, നിഷാദ് പുതുപ്പറമ്പിൽ, ഫാസിൽ പി അലി, എന്നിവർ നേതൃത്വം നൽകി. ജാഫർ പുളിക്ക കുന്നേൽ, ഷമീർ കൊച്ചുപറമ്പിൽ, സമദ് വലിയപറമ്പിൽ, മുഹമ്മദലി കൊച്ചുഴത്തിൽ, അബ്ദുറഹ്മാൻ കാവുങ്കൽ, ഇസ്മായിൽ വെള്ളാറയിൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228701/adakkathod)