---
title: "ബേസിലിന്റെയും ദർശനയുടെയും ജയ ജയ ജയ ജയ ഹേ "
english_title: "Jaya Jaya Jaya Jaya Hey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22873/jaya-jaya-jaya-jaya-hey"
published_at: "2022-01-27T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f23372be28f_Screenshot_2022-01-27-11-25-06-89_1c337646f29875672b5a61192b9010f9.jpg"
keywords: []
---

# ബേസിലിന്റെയും ദർശനയുടെയും ജയ ജയ ജയ ജയ ഹേ 

> **Lead Summary:** വ്യത്യസ്തമായ ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെയും, സിനിമ പ്രേമികളുടെയും ഹൃദയത്തില്‍ ചേക്കേറിയ സംവിധായകനാണ് ബേസില്‍ ജോസഫ്.

## Article Content

വ്യത്യസ്തമായ ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെയും, സിനിമ പ്രേമികളുടെയും ഹൃദയത്തില്‍ ചേക്കേറിയ സംവിധായകനാണ് ബേസില്‍ ജോസഫ്.

ഈ സംവിധായകന്റെ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതുപോലെ മികച്ച നായികയായി തിളങ്ങുകയാണ് ദര്‍ശന രാജേന്ദ്രനും. അവസാനമായി ഇറങ്ങിയ ഹൃദയത്തിലും മികച്ച അഭിനയമാണ് നടി കാഴ്ചവെച്ചത്.

ഇപ്പോഴിതാ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ജയ ജയ ജയ ജയ ഹേ എന്നു പേരിട്ടിരിക്കുന്ന ചിത്രം വിപിന്‍ ദാസാണ് സംവിധാനം ചെയ്യുന്നത്. മോഷന്‍ പോസ്റ്ററിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഇത്തവണ നായകനാകാനാണ് ബേസില്‍ എത്തുന്നത്. ദര്‍ശനയെയാണ് പോസ്റ്ററില്‍ കാണുന്നത്.

ബേസിലിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ജാനേമനിന്റെ നിര്‍മാതാക്കളായ ചിയേഴ്‍സ് എന്റര്‍ടെയ്‍ന്‍മെന്റ്സ് തന്നെയാണ് പുതിയ സിനിമയും നിര്‍മിക്കുന്നത്. മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍‍ പങ്കുവച്ചിട്ടില്ല. അതേസമയം കഴിഞ്ഞ വര്‍ഷം ബേസിലിന്റേതായി പുറത്തുവന്ന രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളി ലോക ശ്രദ്ധ നേടിയപ്പോള്‍ ജാനേ മന്‍ വന്‍ വിജയമായി മാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22873/jaya-jaya-jaya-jaya-hey)