---
title: "ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച സിനിമ 'ആട്ടം', മികച്ച നടൻ ഋഷഭ് ഷെട്ടി"
english_title: "national film award 2024"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228739/national-film-award-2024"
published_at: "2024-08-16T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf211eb35d9_nfa.jpg"
keywords: []
---

# ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച സിനിമ 'ആട്ടം', മികച്ച നടൻ ഋഷഭ് ഷെട്ടി

> **Lead Summary:**  ന്യൂ ഡൽഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. മികച്ച ചിത്രം 'ആട്ടം', മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറം ഫെയിം ശ്രീപദ് നേടി. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച സംവിധായകൻ: സൂരജ് ബർജാത്യ. രവി വർമൻ ഛായാഗ്രഹണത്തിനും മഹേഷ് ഭുവനന്ദ് എഡിറ്റിങ്ങിനും പുരസ്കാരം നേടി. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം എ.ആർ.റഹ്മാൻ സ്വന്തമാക്കി. മികച്ച ഗായികയായി ബോംബെ ജയശ്രീയും ഗായകനായി അർജിത് സിങ്ങും തിരഞ്ഞെടുക്കപ്പെട്ടു. സംഗീതസംവിധാനത്തിന് സഞ്ജയ് സലിൽ ചൗധരിക്ക് പ്രത്യേക ജൂറി പരാമർശം പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളായിരുന്നു അവസാന റൗണ്ടിലുണ്ടായിരുന്നത്. വിവിധ പുരസ്കാരങ്ങളുടെ പേരുകളിൽ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു.

## Article Content

 ന്യൂ ഡൽഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. മികച്ച ചിത്രം 'ആട്ടം', മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറം ഫെയിം ശ്രീപദ് നേടി. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച സംവിധായകൻ: സൂരജ് ബർജാത്യ. രവി വർമൻ ഛായാഗ്രഹണത്തിനും മഹേഷ് ഭുവനന്ദ് എഡിറ്റിങ്ങിനും പുരസ്കാരം നേടി. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം എ.ആർ.റഹ്മാൻ സ്വന്തമാക്കി. മികച്ച ഗായികയായി ബോംബെ ജയശ്രീയും ഗായകനായി അർജിത് സിങ്ങും തിരഞ്ഞെടുക്കപ്പെട്ടു. സംഗീതസംവിധാനത്തിന് സഞ്ജയ് സലിൽ ചൗധരിക്ക് പ്രത്യേക ജൂറി പരാമർശം പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളായിരുന്നു അവസാന റൗണ്ടിലുണ്ടായിരുന്നത്. വിവിധ പുരസ്കാരങ്ങളുടെ പേരുകളിൽ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228739/national-film-award-2024)