---
title: "വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൗൺസലിങ് ആരംഭിച്ചു"
english_title: "Freecouncilingforstudents"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228746/freecouncilingforstudents"
published_at: "2024-08-16T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf23f83b110_1000018766.jpg"
keywords: []
---

# വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൗൺസലിങ് ആരംഭിച്ചു

> **Lead Summary:** **പേരാവൂർ : **ഇരിട്ടി താലൂക്ക് പരിധിയിലുള്ള വിദ്യാർത്ഥികൾക്കായി പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻററും വൈ.എം.സി.എ ഇരിട്ടി സബ് റീജിയനും ചേർന്നു നടത്തുന്ന 'ആശ്വാസകിരണം' സൗജന്യ കൗൺസലിങ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്റർ മാനേജിങ് ഡയറക്ടർ ജോണി തോമസ് അദ്ധ്യക്ഷം വഹിച്ചു.

## Article Content

**പേരാവൂർ : **ഇരിട്ടി താലൂക്ക് പരിധിയിലുള്ള വിദ്യാർത്ഥികൾക്കായി പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻററും വൈ.എം.സി.എ ഇരിട്ടി സബ് റീജിയനും ചേർന്നു നടത്തുന്ന 'ആശ്വാസകിരണം' സൗജന്യ കൗൺസലിങ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്റർ മാനേജിങ് ഡയറക്ടർ ജോണി തോമസ് അദ്ധ്യക്ഷം വഹിച്ചു.

സംസ്ഥാന റിസോഴ്സ് സെൻ്റർ ഫാക്കൽറ്റി അംഗവും പ്രമുഖ സൈക്കോളജിസ്റ്റുമായ ടി.ടി. ജോസഫ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇരിട്ടി താലുക്ക് പരിധിയിലുള്ള വിദർത്ഥാക്കായി സെപ്തംബർ 15 വരെയുള്ള ഒരു മാസക്കാലമാണ് സൗജന്യ കൺസലിങ് നൽകുന്നത്. പ്രകൃതിദുരന്തങ്ങളും മറ്റ് പ്രതികൂല സാഹചര്യങ്ങും മൂലമുള്ള ആത്മസംഘർഷം , ഭയം, ഉത്ക്കണം,ദേഷ്യം, , പഠനത്തിലുള്ള താല്പര്യ കുറവ്, ലഹരിവസ്തുക്കളുടെ ഉപയോഗം മൊബൈൽ അഡിക്ഷൻ തുടങ്ങിയ മാനസിക_ വൈകാരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കാണ് കൗൺസിലിന് മുൻഗണന നൽകുന്നത്.

സംസ്ഥാന റിസോഴ്സ് സെൻറ്ററിൽ നിന്നുള്ള കൗൺസിലേഴ്സാണ് കൗൺസലിങ് നൽകുന്നത്. വൈ.എം സി.എ ഇരിട്ടി സബ് റീജിയൻ ജനറൽ കൺവീനർ കെ.സി അബ്രാഹം കൗൺസിലറും ബൈക്കോളജിസ്റ്റുമായ ടോം അഗസ്റ്റിൽ എന്നിവർ പ്രസംഗിച്ചു. മുൻകൂട്ടിയുള്ള ബുക്കിങ് ക്രമം അനുസരിച്ചായിരിക്കും കൗൺസിലിങിന് അവസരം ലഭിക്കുക എന്ന് മാനേജിങ് ഡയറക്ടർ ജോണി തോമസ് വടക്കേക്കര അറിയിച്ചു. ബുക്കിങ്ങിന്: 8078828111_9446016188_9400338765

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228746/freecouncilingforstudents)