---
title: "'കാഫിര്‍' സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇപി ജയരാജന്‍ "
english_title: "UDF was Behind 'Kafir' ScreenShot: EP Jayarajan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228755/udf-was-behind-kafir-screenshot-ep-jayarajan"
published_at: "2024-08-16T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf29423b1d7_maxresdefault_(1).jpg"
keywords: []
---

# 'കാഫിര്‍' സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇപി ജയരാജന്‍ 

> **Lead Summary:** കണ്ണൂര്‍: വടകരയില്‍ പ്രചരിച്ച 'കാഫിര്‍' സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. കോടതിയിലെ വിചാരണ ഘട്ടത്തില്‍ ഇക്കാര്യം വ്യക്തമാവുമെന്ന് ജയരാജന്‍ പറഞ്ഞു. ഏതായാലും കേരളത്തിലെ പൊലീസ് രാഷ്ട്രീയം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത് എന്ന് ഇപ്പോഴെങ്കിലും പ്രതിപക്ഷം അംഗീകരിച്ചതിൽ അവരോട് നന്ദിയുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ വച്ചുകൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

## Article Content

കണ്ണൂര്‍: വടകരയില്‍ പ്രചരിച്ച 'കാഫിര്‍' സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. കോടതിയിലെ വിചാരണ ഘട്ടത്തില്‍ ഇക്കാര്യം വ്യക്തമാവുമെന്ന് ജയരാജന്‍ പറഞ്ഞു. ഏതായാലും കേരളത്തിലെ പൊലീസ് രാഷ്ട്രീയം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത് എന്ന് ഇപ്പോഴെങ്കിലും പ്രതിപക്ഷം അംഗീകരിച്ചതിൽ അവരോട് നന്ദിയുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ വച്ചുകൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

അതു കോടതിയില്‍ തെളിയിക്കലാണ് ഇനി ചെയ്യാനുള്ളത്. ആ ഘട്ടത്തില്‍ യുഡിഎഫിന്റെ പങ്കു പുറത്തുവരുമെന്ന് ജയരാജന്‍ പറഞ്ഞു. സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതില്‍ യുഡിഎഫിന്റെ പങ്കാളിത്തം, യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പങ്കാളിത്തം, അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ എല്ലാം വിചാരണ ഘട്ടത്തില്‍ പുറത്തുവരും.

പ്രാഥമികമായ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയ വിവരങ്ങളാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228755/udf-was-behind-kafir-screenshot-ep-jayarajan)