---
title: "കെഎസ്ആര്‍ടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു"
english_title: "KSRTC's electronic ticket machine explodes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22883/ksrtcs-electronic-ticket-machine-explodes"
published_at: "2022-01-27T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f238f41ddbc_n3536956141643264293216af007692772451ee3848cdac0676542df10ab70d584dd8dddcc2f10faf03ac0b.jpg"
keywords: []
---

# കെഎസ്ആര്‍ടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു

> **Lead Summary:**  കെഎസ്ആര്‍ടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു. ബത്തേരി സ്റ്റോര്‍റൂമിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നല്‍കാനുള്ള ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറച്ചത്.

## Article Content

 കെഎസ്ആര്‍ടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു. ബത്തേരി സ്റ്റോര്‍റൂമിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നല്‍കാനുള്ള ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറച്ചത്.

അപകടത്തില്‍ കണ്ടക്ടര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ശേഷം നിലത്ത് കിടന്ന് ഒന്നര മിനിറ്റോളം കത്തുന്നുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ഐടി സംഘം തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 13,500 രൂപയാണ് പുതിയതായി വാങ്ങിയ ഒരു ഇ.ടി.എമ്മിന്റെ വില. വിശദമായ പരിശോധന നടക്കുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22883/ksrtcs-electronic-ticket-machine-explodes)