---
title: "ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനി കോടതിയെ സമീപിച്ചു "
english_title: "Hema committee report: Actress Ranjini approached the court. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228844/hema-committee-report-actress-ranjini-approached-the-court"
published_at: "2024-08-16T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf80ffcef78_ranjini.jpg"
keywords: []
---

# ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനി കോടതിയെ സമീപിച്ചു 

> **Lead Summary:** കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെ നടി രഞ്ജിനി കോടതിയെ സമീപിച്ചു. താനും മൊഴി കൊടുത്തിട്ടുള്ളതാണെന്നും എന്നാൽ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയണമെന്നുമാണ് നടിയുടെ ഹര്‍ജിയിലെ ആവശ്യം.

## Article Content

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെ നടി രഞ്ജിനി കോടതിയെ സമീപിച്ചു. താനും മൊഴി കൊടുത്തിട്ടുള്ളതാണെന്നും എന്നാൽ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയണമെന്നുമാണ് നടിയുടെ ഹര്‍ജിയിലെ ആവശ്യം.

അന്തിമ തീരുമാനം നാളെ രാവിലെ ഉണ്ടാകൂ എന്നാണ് സൂചന. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനെ അറിയിച്ചതാണ് അനിശ്ചിതത്വത്തിന് കാരണം. ഇത് കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ നാളെ അന്തിമ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228844/hema-committee-report-actress-ranjini-approached-the-court)