---
title: "കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ കോടതി "
english_title: "Basheermurder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228866/basheermurder"
published_at: "2024-08-17T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bffd0ade267_Screenshot_20240817-065919_Chrome.jpg"
keywords: []
---

# കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ കോടതി 

> **Lead Summary:**  **തിരുവനന്തപുരം** : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് കോടതി. കുറ്റപത്രം അടിസ്ഥാനരഹിതമെന്ന പ്രതിയുടെ വാദവും കോടതി തളളി.

## Article Content

 **തിരുവനന്തപുരം** : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് കോടതി. കുറ്റപത്രം അടിസ്ഥാനരഹിതമെന്ന പ്രതിയുടെ വാദവും കോടതി തളളി.

തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ശ്രീരാമിനെതിരായ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീര്‍ കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228866/basheermurder)