---
title: "റേഷൻ വിതരണം സാധാരണ നിലയിലേക്കെന്ന പ്രഖ്യാപനം പാളി; വീണ്ടും പ്രതിസന്ധി"
english_title: "Ration shops "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22888/ration-shops"
published_at: "2022-01-27T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f23fc314d25_Screenshot_20220127_121543.jpg"
keywords: []
---

# റേഷൻ വിതരണം സാധാരണ നിലയിലേക്കെന്ന പ്രഖ്യാപനം പാളി; വീണ്ടും പ്രതിസന്ധി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി. റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന സർക്കാർ പ്രഖ്യാപനം പാളി. പല റേഷൻ കടകളിലും സാങ്കേതിക പ്രശ്നം മൂലം വിതരണം നടക്കുന്നില്ല.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി. റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന സർക്കാർ പ്രഖ്യാപനം പാളി. പല റേഷൻ കടകളിലും സാങ്കേതിക പ്രശ്നം മൂലം വിതരണം നടക്കുന്നില്ല.

സാങ്കേതിക തകരാർ മൂലം കഴിഞ്ഞ  10 ദിവസമായി 7 ജില്ലകൾ വീതം രാവിലെയും ഉച്ചയുമായിട്ടായിരുന്നു റേഷൻ വിതരണം.    അതേസമയം, റേഷൻ വിതരണത്തിൽ വ്യാപക പ്രതിസന്ധി ഇല്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. സെർവർ തകരാറില്ല.

ചില റേഷൻ കടയുടമകൾ മെഷീൻ ഉപയോഗിക്കുന്നതിന്റെ പ്രശ്നമാകാം. ഒറ്റപ്പെട്ട സംഭവങ്ങൾ ഉടൻ പരിഹരിക്കുമെന്നും മന്ത്രി ജി ആർ അനിൽ പറ‍ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22888/ration-shops)