---
title: "ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും തുടങ്ങി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228907/kannur"
published_at: "2024-08-17T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c04110931bf_IMG-20240817-WA0020.jpg"
keywords: []
---

# ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും തുടങ്ങി

> **Lead Summary:** **കണ്ണൂർ**: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓണം മേള 2024നോട് അനുബന്ധിച്ച് ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തിൽ പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓണം മേള 2024നോട് അനുബന്ധിച്ച് ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തിൽ പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഷോളി ദേവസ്യ, സെക്രട്ടറി പയ്യന്നൂർ ഫിർക്ക, പി കെ സന്തോഷ്, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ വി ഷിബു, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ കെ വി ഫാറൂഖ്, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ ഇൻ ചാർജ് ദീപേഷ് നാരായണൻ, ജൂനിയർ സൂപ്രണ്ട് പ്രമോദ് അറക്കൻ, ജൂനിയർ സൂപ്രണ്ട് പി വി ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.

ആയുർവേദ ഉൽപ്പന്നങ്ങൾ, തേൻ, സോപ്പ്, റെഡിമെയ്ഡുകൾ, ചൂരൽ ഉൽപ്പന്നങ്ങൾ, ചെരുപ്പുകൾ എന്നിവ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. മേള സെപ്റ്റംബർ 15ന് സമാപിക്കും. മേളയോടനുബന്ധിച്ച് നടന്ന ആദ്യഘട്ട നറുക്കെടുപ്പിൽ കൂപ്പൺ നമ്പർ 51507 ഒന്നാം സമ്മാനത്തിനും കൂപ്പൺ നമ്പർ 5145 രണ്ടാം സമ്മാനത്തിനും കൂപ്പൺ നമ്പർ 48048 മൂന്നാം സമ്മാനത്തിനും അർഹമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228907/kannur)