---
title: "സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം : സംഘര്‍ഷത്തില്‍ കലാശിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228925/kannur"
published_at: "2024-08-17T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c03a7e8c630_IMG-20240817-WA0012.jpg"
keywords: []
---

# സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം : സംഘര്‍ഷത്തില്‍ കലാശിച്ചു

> **Lead Summary:**  **കണ്ണൂർ**: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കലാശിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബി.എച്ച്. അല്‍ത്താഫ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രാപ്പൊയില്‍ ഈസ്റ്റിലെ പി.കെ. അശ്വിന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു.

## Article Content

 **കണ്ണൂർ**: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കലാശിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബി.എച്ച്. അല്‍ത്താഫ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രാപ്പൊയില്‍ ഈസ്റ്റിലെ പി.കെ. അശ്വിന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബി.എച്ച്. അല്‍ത്താഫിനെ പ്രാപ്പൊയില്‍ ടൗണില്‍ വെച്ച് ഒരു സംഘം തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരുക്കേറ്റ അല്‍ത്താഫിനെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നു അല്‍ത്താഫ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി മുളപ്ര ഭാഗത്ത് വാഹനം തടഞ്ഞുനിര്‍ത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അശ്വിനെയും ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു.

അശ്വിനെ ചെറുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നു അശ്വിന്‍ പറഞ്ഞു. ചെറുപുഴ പൊലിസ് പ്രാപ്പൊയിലിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228925/kannur)