ശാന്തിഗിരി നിവാസികൾ ചോദിക്കുന്നു; ആരോട് പറയണം ഈ റോഡൊന്ന് ടാർ ചെയ്ത് തരാൻ!

ശാന്തിഗിരി നിവാസികൾ ചോദിക്കുന്നു; ആരോട് പറയണം ഈ റോഡൊന്ന് ടാർ ചെയ്ത് തരാൻ!
Jan 27, 2022 12:31 PM | By Shyam

കേളകം: അധികൃതരുടെ കനിവ് തേടുകയാണ് ശാന്തിഗിരി നിവാസികൾ. കുടിയേറ്റ കാലത്തിൻ്റെ പഴക്കമുള്ള നാരങ്ങാത്തട്ട് - മുരിക്കും കരി - ശാന്തിഗിരി റോഡിൻ്റെ 350മീറ്ററോളം വരുന്ന ഭാഗം ടാർ ചെയ്യാൻ ഇനി ആരോട് പറയണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. കഴിഞ്ഞ കൊല്ലം എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് പാതയുടെ ഇടഭാഗം ടാറിംഗ് നടത്തിയിരുന്നു. അവിടെ നിന്നും ശാന്തിഗിരി പാതയുമായി ബന്ധിപ്പിക്കാൻ ഇനി 350 മീറ്റർ ഭാഗം കൂടി ടാറിംഗ് നടത്തണം.


മുമ്പ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പാതയുടെ ഭാഗങ്ങൾ ടാറിംഗ് നടത്തിയിരുന്നു. മുമ്പ് ടാർ ചെയ്തെതെങ്കിലും അവശേഷിക്കുന്ന ഭാഗമാണ് സോളിംങ് പോലും ചെയ്യാതെ കിടക്കുന്നത്. ഈ ഭാഗം കനത്ത മഴ പെയ്താൽ റോഡിലൂടെ യാത്ര അസാധ്യമാകും. ഈ ഭാഗംമണ്ണിട്ട് ഉയർത്തി വേണം ടാർ ചെയ്യാൻ. അവശേഷിക്കുന്ന ഭാഗവും ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശാന്തിഗിരി കുടിയേറ്റത്തിന് ആറ് പതിറ്റാണ്ട് പൂർത്തിയാകുമ്പോഴാണ് നാടിന് അപമാനമായി ഈ പാതയുടെ വികസനം വഴിമുട്ടിയത്. നൂറ് കണക്കിനാളുകൾ സഞ്ചരിച്ചിരുന്ന ഈ പാത നാളിത് വരെയായി ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാൻ കഴിയാതിരുന്നതിന് കാരണം അജ്ഞാതമാണ്. കേളകം പഞ്ചായത്തിൽ ഗ്രാമ പാതകൾ മുഴുവൻ ടാറിംഗ് പൂർത്തിയാക്കി ഫണ്ട് ചില വിടാൻ കോൺക്രീറ്റ് പാതകൾ തീർക്കുമ്പോഴാണ് മുരിക്കും കരി പാത ഈ വിധം തകർന്ന് കിടക്കുന്നത്.

Shanthigiri road

Next TV

Related Stories
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
Top Stories