---
title: "കർഷക ദിനാചരണം നടത്തി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228930/kelakam"
published_at: "2024-08-17T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c03f215b71e_IMG-20240817-WA0018.jpg"
keywords: []
---

# കർഷക ദിനാചരണം നടത്തി 

> **Lead Summary:** **കേളകം** :ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിനെയും നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി. ഇരുനൂറോളം കർഷകർ പങ്കെടുത്ത പരിപാടി മികവിൻ്റെ വേദിയായി. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം ചെയ്തു.

## Article Content

**കേളകം** :ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിനെയും നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി. ഇരുനൂറോളം കർഷകർ പങ്കെടുത്ത പരിപാടി മികവിൻ്റെ വേദിയായി. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അദ്യക്ഷത വഹിച്ചു. കേളകം കൃഷി ഓഫിസർ കെ.ജി സുനിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്തിലെ 13 വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകരെയും , പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനെയും, പച്ചക്കറി കർഷകനെയും, തേനീച്ച കർഷകനെയും, ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി.ഗീത, ജനപ്രതിനിധികളായ മൈഥിലി രമണൻ, തോമസ് പുളിക്കക്കണ്ടത്തിൽ തുടങ്ങിയവരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും, വ്യാപാരി നേതാക്കളും, കർഷക പ്രതിനിധികളും, കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. കൃഷി അസിസ്റ്റൻറ് അഷറഫ് വലിയ പീടികയിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228930/kelakam)