---
title: "ആറളം കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു "
english_title: "Karshakadinam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228975/karshakadinam"
published_at: "2024-08-17T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c06100e5bb6_1000018896.jpg"
keywords: []
---

# ആറളം കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു 

> **Lead Summary:** ആറളം കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു ആറളം കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2024 ആഗസ്ത് 17 ചിങ്ങം 1 ശനിയാഴ്ച്ച ആറളം ഗ്രാമ പഞ്ചായത്ത് ഹാളിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു. ആറളം കൃഷി ഓഫീസർ റാം മോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

ആറളം കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു ആറളം കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2024 ആഗസ്ത് 17 ചിങ്ങം 1 ശനിയാഴ്ച്ച ആറളം ഗ്രാമ പഞ്ചായത്ത് ഹാളിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു. ആറളം കൃഷി ഓഫീസർ റാം മോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൻ്റെ ഉദ്ഘാടനവും തിരഞ്ഞെടുത്ത കർഷകരെ ആദരിക്കലും പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ് നിർവഹിച്ചു .ജൈവകർഷകൻ, സമ്മിശ്ര കർഷകൻ,യുവ കർഷകൻ,വനിത കർഷക.എസ്.സി.എസ്.ടി വിഭാഗം കർഷകൻ, വിദ്യാർത്ഥി കർഷകൻ,, ക്ഷീര കർഷകൻ,ഭിന്നശേഷി കർഷകൻ,സം യോജിത കർഷകൻ, മുതിർന്ന കർഷകൻ,കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിൽ 13 കർഷകരെ ആദരിച്ചു.

ആറളം ഗ്രാമ പഞ്ചായത്ത് വെസ് പ്രസിഡൻ്റ് ശ്രീമതി ജെസ്സിമോൾ വാഴപ്പിള്ളി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസഫ് അന്ത്യാംകുളം,വൽസ്സ ജോസ്, രാജു ഇ സി ആറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീമതി എൻ ടി റോസമ്മ,കേരള ഗ്രാമീൺ ബാങ്ക് മാനേജർ ശ്രീരാജ് കൃഷ്‌ണകുമാർ, ആറളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ.ആൻ്റണി എം എ.സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീമതി സുമ ദിനേശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

കതിർ ആപ്പ്.കാബ്‌കോ അഗ്രി പാർക്ക്, നവോത്ഥാൻ പദ്ധതി,അനുഭവം പദ്ധതി,വെളിച്ചം പദ്ധതി,ജൈവ കാർഷിക മിഷൻ എന്നീ പദ്ധതികളെ കുറിച്ചു കൃഷി ഓഫീസർ വിശദീകരിച്ചു.കൃഷിഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ.മധുസൂദൻ സി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228975/karshakadinam)