---
title: "ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്ക്  സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു"
english_title: "Mambaramservicebanaward"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229014/mambaramservicebanaward"
published_at: "2024-08-17T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c07ddf4888a_1000018951.jpg"
keywords: []
---

# ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്ക്  സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

> **Lead Summary:**  ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്ക് മലയാള സാഹിത്യപ്രതിഭകള്‍ക്ക് നല്‍കി വരുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023 ലെഎം.പി.കുമാരന്‍ സാഹിത്യപുരസ്‌കാരത്തിന് പി.എന്‍. ഗോപീകൃഷ്‌നും നവാഗത ചെറുകഥാകാരികള്‍ക്കുള്ള വി.വി രുഗ്മിണി കഥാപുരസ്‌കാരത്തിന് സി ആര്‍ പുണ്യയും അര്‍ഹരായി.

## Article Content

 ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്ക് മലയാള സാഹിത്യപ്രതിഭകള്‍ക്ക് നല്‍കി വരുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023 ലെഎം.പി.കുമാരന്‍ സാഹിത്യപുരസ്‌കാരത്തിന് പി.എന്‍. ഗോപീകൃഷ്‌നും നവാഗത ചെറുകഥാകാരികള്‍ക്കുള്ള വി.വി രുഗ്മിണി കഥാപുരസ്‌കാരത്തിന് സി ആര്‍ പുണ്യയും അര്‍ഹരായി.

ആഗസ്റ്റ് 29 ന് വൈകിട്ട് 3.30 മണിക്ക് ധര്‍മടം ബാങ്ക് ഓഡിറ്റോറി യത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.എന്‍. ഗോപീകൃഷ്‌ന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന കൃതിക്കാണ് പുരസ്‌കാരം നവാഗത ചെറുകഥാകാരികള്‍ക്കുള്ള വി.വി രുഗ്മിണി കഥാപുരസ്‌കാരം പുണ്യ സി.ആറിനും സമ്മാനിക്കുന്നത്. എം.എം. നാരായണന്‍, കവിയൂര്‍ രാജഗോപാലന്‍, ആലങ്കോട് ലീലാകഷന്‍ എന്നിവരടങ്ങിയ സമിതിയാണ് സാഹിത്യ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത് . സര്‍വ്വശ്രീ എന്‍.പ്രഭാകരന്‍, കെ.എസ്.രവികുമാര്‍, എസ്.സിതാര എന്നിവരാണ് ചെറുകഥാ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സാഹിത്യ പുരസ്‌കാര ജേതാവിന് 25000 രൂപയും പ്രശസ്ത ശില്പി മനോജ് രൂപ കല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും നല്‍കും. ചെറുകഥാ പുരസ്‌കാര ജേതാവി ന് 10000 രൂപയും ശില്പവും നല്‍കും 2024 ആഗസ്റ്റ് 29 വ്യാഴാഴ്ച വൈകുന്നേരം 3.30 മണിക്ക് ധര്‍മടം ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പുരസ്‌കാ സമര്‍പണം നിര്‍വ്വഹിക്കും.

അഭിനേത്രിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി  മുഖ്യ പ്രഭാഷണം നടത്തും. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ അദ്ധ്യക്ഷത വഹിക്കും.  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ടി. അനില്‍ (ചെയര്‍മാന്‍ പുരസ്‌കാര സമിതി) സി.പി. ഹരീന്ദ്രന്‍ (കണ്‍വീനര്‍ പുരസ്‌കാര സമിതി) അഡ്വ. കെ കെ രമേഷ്, പ്രൊഫ.വി. രവീന്ദ്രന്‍, പ്രൊഫ. കെ.കുമാരന്‍ സെല്‍വന്‍ മേലൂര്‍, ദിലീപ് വേണാടന്‍ (പുരസ്‌കാര സമിതി അംഗങ്ങള്‍).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229014/mambaramservicebanaward)