---
title: "വേക്കളം എ.യു.പി സ്കൂളിൽ കർഷകദിനം ആചരിച്ചു "
english_title: "Farmers' Day was observed at Vekkalam UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229051/farmers-day-was-observed-at-vekkalam-up-school"
published_at: "2024-08-17T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0ac020aaaf_A_News_17.jpg"
keywords: []
---

# വേക്കളം എ.യു.പി സ്കൂളിൽ കർഷകദിനം ആചരിച്ചു 

> **Lead Summary:** വേക്കളം: നാടിൻറെ കാർഷിക സംസ്കാരം വീണ്ടെടുക്കുക എന്ന ഉദ്ദേശത്തോടെ വേക്കളം എ.യു.പി സ്കൂളിൽ കർഷകദിനം ആചരിച്ചു. കർഷക ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ വിദ്യാർത്ഥിയായ ആതുൺ അഭിലാഷ് കുട്ടി കർഷകനായി എത്തി. ഹെഡ്മാസ്റ്റർ രാജീവൻ കർഷകദിന സന്ദേശം നൽകി.

## Article Content

വേക്കളം: നാടിൻറെ കാർഷിക സംസ്കാരം വീണ്ടെടുക്കുക എന്ന ഉദ്ദേശത്തോടെ വേക്കളം എ.യു.പി സ്കൂളിൽ കർഷകദിനം ആചരിച്ചു. കർഷക ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ വിദ്യാർത്ഥിയായ ആതുൺ അഭിലാഷ് കുട്ടി കർഷകനായി എത്തി. ഹെഡ്മാസ്റ്റർ രാജീവൻ കർഷകദിന സന്ദേശം നൽകി.

അധ്യാപകരായ കാന്തിമതി പി വി, ശ്രീജിത്ത് എ ഇ, നിഷ വി ഐ, ആശ്രിത് കെ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് നടത്തി. കേരളത്തിൻറെ ഭൂപ്രകൃതി കൃഷിക്ക് വളരെ അനുയോജ്യമാണെന്നും കൃഷി ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവത്കരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229051/farmers-day-was-observed-at-vekkalam-up-school)