---
title: "ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരട്ടെയെന്ന് സുരേഷ്‌ഗോപി "
english_title: "Let Hema Committee Report Come Out: Suresh Gopi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229090/let-hema-committee-report-come-out-suresh-gopi"
published_at: "2024-08-17T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0cff8da7fb_suresh-gopi.jpg"
keywords: []
---

# ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരട്ടെയെന്ന് സുരേഷ്‌ഗോപി 

> **Lead Summary:** തൃശൂർ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരട്ടെയെന്നും ജനപ്രതിനിധി എന്ന നിലയിൽ റിപ്പോർട്ടിനെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രിയും സിനിമ നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാർശ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരും തലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാൻ ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

## Article Content

തൃശൂർ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരട്ടെയെന്നും ജനപ്രതിനിധി എന്ന നിലയിൽ റിപ്പോർട്ടിനെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രിയും സിനിമ നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാർശ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരും തലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാൻ ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാതിരുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷണറാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു നിർദ്ദേശം.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229090/let-hema-committee-report-come-out-suresh-gopi)