---
title: "കൊട്ടിയൂരിൽ വൻ ചീട്ടുകളി സംഘത്തെ പിടികൂടി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229142/kottiyoor"
published_at: "2024-08-18T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c17d1b75269_IMG-20240818-WA0005.jpg"
keywords: []
---

# കൊട്ടിയൂരിൽ വൻ ചീട്ടുകളി സംഘത്തെ പിടികൂടി

> **Lead Summary:** **കൊട്ടിയൂർ**: വൻ ചീട്ടുകളി സംഘത്തെ പിടികൂടി. കൊട്ടിയൂർ പാൽചുരം ഹാപ്പി ലാൻഡ് എന്ന റിസോർട്ടിൽ വച്ച് പണം പന്തയം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 23 അംഗ സംഘത്തെയാണ് കേളകം പോലീസ് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജേഷ് വി വി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

## Article Content

**കൊട്ടിയൂർ**: വൻ ചീട്ടുകളി സംഘത്തെ പിടികൂടി. കൊട്ടിയൂർ പാൽചുരം ഹാപ്പി ലാൻഡ് എന്ന റിസോർട്ടിൽ വച്ച് പണം പന്തയം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 23 അംഗ സംഘത്തെയാണ് കേളകം പോലീസ് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജേഷ് വി വി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സംഘത്തിൽ നിന്നും 8 ലക്ഷത്തി എഴുപതിനായിരം രൂപ പിടികൂടി.ബിജു കൊട്ടിയൂർ പാൽചൂരം,രാജീവൻ മാങ്ങാട്ടിടം, സന്തോഷ് ഇരിട്ടി, രാജീവൻ തോലമ്പ്ര, ദിനേശൻ ധർമ്മടം, സന്തോഷ് കൊട്ടിയൂർ, ബിജു ഉളിക്കൽ സുധീഷ് ശിവപുരം, ഷൈജു കീഴല്ലൂർ, ഷാജി അടക്കാത്തോട്, ഷക്കീർ ചിറക്കൽ വയൽ, ബിജേഷ് തില്ലങ്കേരി, പവാസ് പാപ്പിനിശ്ശേരി, അജേഷ് തില്ലങ്കേരി, ശരത് ഇരിട്ടി, ഷാജി മാലൂർ, മുഹമ്മദ് പാപ്പിനിശ്ശേരി, രഞ്ജിത്ത് തില്ലങ്കേരി, വിനീഷ് കൊട്ടിയൂർ, സുധീർ അഞ്ചരക്കണ്ടി, സായൂജ് അയ്യല്ലൂർ, പ്രസാദ് മട്ടന്നൂർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ രമേശൻ എം, രാജു സിപി,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജേഷ് ജി, വിജയൻ വി,മഹേഷ് എ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ് പി , പ്രശോബ് ഒ കെ, ജിജേഷ് എം വി,സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ് സി, സുരേഷ്എപി,രാജേഷ് പി, വി ആൽബിൻ, അഗസ്റ്റിൻ, രാജേഷ് പി കെ എന്നിവരും ചേർന്നാണ് സംഘത്തെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229142/kottiyoor)