---
title: "കേളകം ബീവറേജ് ഔട്ട് ലെറ്റിലെ മോഷണം : കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229144/kelakam"
published_at: "2024-08-18T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c17e3bc0ba8_IMG-20240816-WA0046.jpg"
keywords: []
---

# കേളകം ബീവറേജ് ഔട്ട് ലെറ്റിലെ മോഷണം : കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് 

> **Lead Summary:** **കേളകം** : കേളകം ബീവറേജ് ഔട്ട് ലെറ്റിലെ മോഷണം കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത്. പോലീസ് രാത്രികാല പെട്രോളിങ്ങിനിടയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഇതേ തുടർന്ന് ബീവറേജ് ഔട്ട്ലെറ്റ് ജീവനക്കാരെ വിവരമറിക്കുകയായിരുന്നു.

## Article Content

**കേളകം** : കേളകം ബീവറേജ് ഔട്ട് ലെറ്റിലെ മോഷണം കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത്. പോലീസ് രാത്രികാല പെട്രോളിങ്ങിനിടയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഇതേ തുടർന്ന് ബീവറേജ് ഔട്ട്ലെറ്റ് ജീവനക്കാരെ വിവരമറിക്കുകയായിരുന്നു.

ബീവറേജ് ഔട്ട്ലെറ്റിന്റെ കെട്ടിടത്തിന് പുറകുവശത്തെ ജനൽ ചിൽ തകർത്ത ശേഷം കാർബോർഡ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന റോയൽ ആർമിയുടെ അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് മോഷ്ടിച്ചത്. ഇതിനിടയിൽ സംഭവസ്ഥലത്ത് വച്ച് തന്നെ 17 മദ്യ കുപ്പികൾ പോലീസ് കണ്ടെടുത്തു. സംഭവത്തെ തുടർന്ന് കണ്ണൂർ ബീവറേജ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തി. പോലീസ്

അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ മറച്ചു വെച്ച ശേഷമാണ് മോഷ്ടാക്കൾ ബീവറേജ് കെട്ടിടത്തിൽ കയറിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229144/kelakam)