---
title: "എഐവൈഎഫ് നേതാവിൻ്റെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം "
english_title: "AIYF leader's death: case handed over to crime branch "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229187/aiyf-leaders-death-case-handed-over-to-crime-branch"
published_at: "2024-08-18T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1a3f49432f_WhatsApp_Image_2024-08-18_at_13.03.57.jpeg"
keywords: []
---

# എഐവൈഎഫ് നേതാവിൻ്റെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം 

> **Lead Summary:** പാലക്കാട്: എഐവൈഎഫ് നേതാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറി. എഐവൈഎഫ് ജില്ലാക്കമ്മിറ്റി അംഗമായിരുന്ന ഷാഹിന മരിച്ച സംഭവത്തിലാണ് കേസ് അന്വേഷണം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. മണ്ണാര്‍ക്കാട് പൊലീസിൻ്റെ അന്വേഷണമാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. ഷാഹിനയുടെ ഭർത്താവ് മൈലംകോട്ടിൽ മുഹമ്മദ് സാദിഖിൻ്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണ് നടപടി. ഷാഹിനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഭർത്താവിൻ്റെ പരാതി.

## Article Content

പാലക്കാട്: എഐവൈഎഫ് നേതാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറി. എഐവൈഎഫ് ജില്ലാക്കമ്മിറ്റി അംഗമായിരുന്ന ഷാഹിന മരിച്ച സംഭവത്തിലാണ് കേസ് അന്വേഷണം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. മണ്ണാര്‍ക്കാട് പൊലീസിൻ്റെ അന്വേഷണമാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. ഷാഹിനയുടെ ഭർത്താവ് മൈലംകോട്ടിൽ മുഹമ്മദ് സാദിഖിൻ്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണ് നടപടി. ഷാഹിനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഭർത്താവിൻ്റെ പരാതി.

ആരോപണവിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയസമ്മർദ്ദം മൂലമാണന്നും, പൊലീസിൻ്റെ അന്വേഷണം മന്ദഗതിയിലാണെന്നും ഷാഹിനയുടെ ഭർത്താവ് ആരോപിക്കുന്നു. കഴിഞ്ഞമാസമാണ് ഷാഹിനയെ മണ്ണാർക്കാട് വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിഖും മക്കളും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229187/aiyf-leaders-death-case-handed-over-to-crime-branch)